റാന്നി : സോഷ്യൽ മീഡിയയിൽ കൂടി അമ്മയെയും മകനെയും അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി. അങ്ങാടി ചിറക്കപ്പടി സ്വദേശി ജോസി മോന് എതിരെയാണ് പരാതി. കഴിഞ്ഞ 29 നാണ് സംഭവം. റാന്നി താലൂക്ക് ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു ജീവനക്കാരിയും അവിടെത്തന്നെ ജോലി ചെയ്യുന്ന അവരുടെ മകനും സംസാരിച്ചുകൊണ്ടിരുന്നത് വീഡിയോ എടുത്ത് അശ്ലീല പരാമർശത്തോടുകൂടി ഇയാൾ ദൈവത്തിന്റെ സ്വന്തം നാട് റാന്നി എന്ന പൊതു ഗ്രൂപ്പിൽ പോസ്റ്റുചെയ്തു. തിനെതിരെ ജീവനക്കാരി ആശുപത്രി സൂപ്രണ്ടിനും പൊലീസിലും പരാതി നൽകി. എന്നാൽ ആശുപത്രിയിലെ ശോചനീയാവസ്ഥയ്ക്കും ജീവനക്കാരുടെ അനാസ്ഥയ്ക്കും എതിരെ പോസ്റ്റിട്ടതിനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ജോസി മോൻ പറഞ്ഞു.