
പത്തനംതിട്ട : സുന്നി യുവജന സംഘം നടത്തുന്ന റബീഅ് കാമ്പയിൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി ഉസ്താദ് റഷീദ് ബാഖവി ഉദ്ഘാടനം ചെയ്തു. മൗലീദ് പാരായണ സദസ് ഉസ്താദ് ബിജു മുസ്തഫ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലാസുകൾ, റാലികൾ, ക്വിസ് മത്സരം, കലാമത്സരങ്ങൾ, സൗഹൃദ സംഗമങ്ങൾ എന്നിവ നടക്കും. എസ്.വൈ.എസ് ജില്ലാസെക്രട്ടറി അഡ്വ.പി.എ.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷതവഹിച്ചു. എസ്.എം.എഫ് ജില്ലാസെക്രട്ടറി സിറാജുദീൻ വെള്ളാപ്പള്ളി, സലീം പന്തളം, ഷിബു പൂവൻപാറ, താഫീഖ് എം, റിയാസ് വെട്ടിപ്പുറം, യഹിയ ഇബ്നു സിറാജ്, എസ്. ഷംസുദീൻ റാവുത്തർ, വി.ഹൈദരലി എന്നിവർ സംസാരിച്ചു.