d
മരണം

ഇലവുംതിട്ട : തെരുവ് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരി​ക്കേറ്റ് ചികിൽസയിൽ കഴിഞ്ഞുവന്ന വ്യാപാരി മരിച്ചു. കുറിയാനിപ്പള്ളി വെട്ടത്തേത്ത് കിഴക്കേതിൽ വി.കെ.രാജു (61)ആണ് മരിച്ചത്. ഇലവുംതിട്ട ജംഗ്ഷനിലെ വ്യാപാരിയായിരുന്നു. കടയടച്ച് വീട്ടിലേക്ക് മടങ്ങവെ കണ്ടൻകാളി മുക്കിലെ മുക്കവലയിൽ വച്ചാണ് നായ കുറുകെ ചാടി അപകടം ഉണ്ടായത്. പരി​ക്ക് പറ്റിയ രാജു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി ചികിൽസയിലായിരുന്നു.സംസ്ക്കാരം നടത്തി. ഭാര്യയും രണ്ട് മക്കളുമുണ്ട്.