കോഴഞ്ചേരി: എസ്.എൻ.ഡി.പി.പി യോഗം പുല്ലാട് 4294ാം ശാഖാ ഗുരു മന്ദിരത്തിൽ നവരാത്രി പൂജയും പ്രഭാഷണവും നടന്നു. കോഴഞ്ചേരി എസ്. എൻ. ഡി. പി.യോഗം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ ഈശ്വരിയ ഭാവം എന്ന വിഷയം അവതരിപ്പിച്ച് അഡ്വ.വി.ആർ. സോജി മുഖ്യ പ്രഭാഷണം നടത്തി. തന്ത്രി ജിനിൽകുമാർ, മേൽശാന്തി ഷാജി ശാന്തികൾ എന്നിവർ അനുഗ്രഹ പ്രഭാഷണവും തുടർന്ന് നടന്ന നവരാത്രി ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി.വനിതാ സംഘം പ്രസിഡന്റ് ശാന്തകുമാരി, സെക്രട്ടറി ഉഷാ ചന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രോഹിത് രാജ, സെക്രട്ടറി അരവിന്ദ് എന്നിവർ ആശംസകളർപ്പിച്ചു. സമ്മേളനത്തിന് ശാഖാ സെക്രട്ടറി കെ.ജി.അശോകൻ സ്വാഗതവും ശാഖാ പ്രസിഡന്റ് ജിജു കുമാർ നന്ദിയും രേഖപ്പെടുത്തി.