പന്തളം: കുളനട പഞ്ചായത്തിൽ ഗർഭിണിയായ പശുവിന് പേ വിഷബാധയെന്ന് സംശയം. ഡോക്ടർമാരുടെ നിർദേശപ്രകാരം പശു നിരീക്ഷണത്തിൽ. കൈപ്പുഴ തെക്കേമണ്ണിൽ സന്തോഷ് കുമാറിന്റെ വീട്ടിലെ പശുവാണ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നത്. എന്നാൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും തിരുവല്ലയിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ
ബോറട്ടറിയിൽ (എ.ഡി.ഡി.എൽ.) സാംപിൾ പരിശോധനയ്ക്കായി നൽകിയിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. പറമ്പിൽ മേയാനായി വിടാറുള്ള പശുവിൽ വെള്ളിയാഴ്ച മുതലാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കഴിഞ്ഞ മൂന്നുദിവസമായി പശു തീറ്റ തിന്നുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ മൃഗാശുപ്രതിയിൽ വിവരം അറിയിച്ചിരുന്നു. മറ്റുള്ള പശുക്കൾക്കും പരിചരിച്ച വർക്കുമെല്ലാം പതിരോധ കുത്തിവെയ്പ് നൽകുകയും ചെയ്തു. രണ്ടേകാൽ വയസുള്ള പശു ആറു മാസം ഗർഭിണിയാണ്. രണ്ടു ദിവസംകൂടി നിരീക്ഷിച്ചശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.