ചെങ്ങന്നൂർ: കല്ലിശ്ശേരി സെയന്റ് മേരീസ് ക്നാനായ വലിയപള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്നു 10000 രൂപ കവർന്നു. സി.സി.ടി.വി. കാമറ തുണികൊണ്ട് മറച്ച ശേഷമായിരുന്നു മോഷണം. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. പള്ളിയുടെ തെക്കുവശത്തെ വാതിൽ തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ കാണിക്കവഞ്ചികൾ കുത്തിത്തുറക്കുകയായിരുന്നു. 10,000 രൂപയോളം നഷ്ടമായതായി ഭാരവാഹികൾ പറഞ്ഞു. പള്ളിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. കാമറ രണ്ടു പേർ തുണി കൊണ്ട് മറയ്ക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. ആലപ്പുഴയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.