തിരുവല്ല: ചാലക്കുഴി പുളിമൂട്ടിൽ പരേതനായ പി.എ. തോമസിന്റെ ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ-90) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മുത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. പാത്താമുട്ടം കൊച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: സോമൻ (മുൻ ഗവ. കോൺട്രാക്ടർ), പരേതരായ പി. ടി. ഏബ്രഹാം, ജോയി, കൊച്ചുമോൻ, ലീലാമ്മ. മരുമക്കൾ: ഫിലോമിന, കുഞ്ഞുമോൾ, ഏലിയാമ്മ തോമസ് (പെരിങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്).