1
എഴുമറ്റൂർ വായനശാല ജംഗ്ഷനിലെ സംരക്ഷണ വേലിയില്ലാതെ കാട് കയറിയ ട്രാൻസ്ഫോർമർ

മല്ലപ്പള്ളി : എഴുമറ്റൂർ വായനശാല - അംബേദ്കർ കോളനി റോഡിലെ വായനശാല ജംഗ്ഷന് സമീപത്തെ സംരക്ഷണ വേലിയില്ലാത്ത ട്രാൻസ് ഫോർമർ കാടുകയറി അപകടഭീതി ഉയ‌ർത്തുന്നു. കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന റോഡിന് സമീപത്തെ ട്രാൻസ് ഫോർമറിന് സംരക്ഷണ വേലിയില്ല. കാട് നീക്കം ചെയ്യാനും ന‌ടപടിയില്ല. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.