 
മല്ലപ്പള്ളി :എഴുമറ്റൂർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നു. മഴപെയ്യുമ്പോൾ മേൽക്കൂര ചോർന്നൊലിച്ച് ഒാഫീസ് പ്രവർത്തനം ബുദ്ധിമുട്ടായിരുന്നു. മേൽക്കൂരയിൽ പടുതകെട്ടിയാണ് ഇതിന് പരിഹാരം കണ്ടിരുന്നത്. അറ്റകുറ്റപ്പണിക്കായി 5, 87, 800 രൂപയാണ് അനുവദിച്ചിരിക്കുന്നത്. മേൽക്കൂരയിലെ ഓടുകളും പട്ടികകളും മാറ്റി ഇരുമ്പ് തകിടുകൾ പാകി പുതിയഓടിട്ടു. വരാന്തയുടെ മുൻഭാഗത്ത് അലുമിനിയം ഷീറ്റ് വിരിച്ചു. തറയിൽ ടൈൽസ് പാകുന്നതും വൈദ്യുതീകരണവും പെയിന്റിങ്ങും നടത്തും.