karsha
കെ.എസ്.കെ.ടി യു അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആർ ഡി ഒ ഓഫീസ് മാർച്ച് സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. ഡി. ബൈജു ഉദ്ഘാടനം ചെയ്യുന്നു.

അടൂർ നെൽവയലുകളും തണ്ണീർത്തടങ്ങളും അനധികൃതമായി നികത്തുന്നതിന് മണ്ണ് മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന റവന്യൂ - ജിയോളജി അധികൃതരുടെ നടപടിക്കെതിരെ കെ.എസ് കെ.ടി.യു അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ഡി.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി.സി.പി. എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.അജി അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.രാധാകൃഷ്ണൻ ,ജില്ലാ പ്രസിഡന്റ് പി. എസ് കൃഷ്ണകുമാർ, എസ്. ഷിബു, അഡ്വ.ആർ. രാജീവ്,ആർ.അശോകൻ, ആർ ജയകുമാർ, സുഭാഷ് ബാബു, വി കുട്ടപ്പൻ, സുനിൽകുമാർ, ടി ഗിരീഷ്, എൻ ശിവരാമപിള്ള എന്നിവർ പ്രസംഗിച്ചു.