പെരിങ്ങനാട്: മലമേക്കര റസിഡന്റ്സ് അസോസിയേഷന്റെ എട്ടാമത് വാർഷികവും ഓണാഘോഷവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. ആശ, സെക്രട്ടറി റജി മത്തായി, ട്രഷറർ ശരത്, വൈസ് പ്രസിഡന്റ് ശ്യാംമോഹൻ, രക്ഷാധികാരി ഡോ. സേതുനാഥ്, സുരേഷ്, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സാഹിത്യകാരി ആ‌ർ.ദീപയെ പൊലിസ് സർക്കിൾ ഇൻസ്പെക്ടർ സുനിൽകുമാർ ആദരിച്ചു.