ups
ഗവ. എൽ.പി, യു.പി സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബി. ആർ. സി ഹാളിൽ നടന്ന സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ഗവ. എൽ.പി, യു.പി സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.അടൂർ ബി. ആർ. സി .ഹാളിൽ അടൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റേയും ,വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എന്നിവരുടെ സന്ദേശം ലൈവ് ടെലികാസ്റ്റ് ചെയ്തു. അടൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീമാ ദാസ്, ബി.ആർ.സി. ബി പി സി.സ്മിത എം. നാഥ്,എക്സൈസ് ഉദ്യോഗസ്ഥൻ ബിനു വർഗീസ്, ജനമൈത്രി പൊലീസ് ഒാഫീസർ അനുരാഗ് മുരളീധരൻ, (ജനമൈത്രി പോലീസ്), അടൂർ നഗരസഭ ജെ. എച്ച്. ഐ കവിത.എസ്,ജനമൈത്രി സമിതി അംഗം എസ്.ഹർഷകുമാർ, യു. പി .വിഭാഗംപി. ടി. എ പ്രസിഡന്റ് സെറീന ജലാലുദ്ദീൻ, എൽ.പി.എസ് പി. ടി. എ പ്രസിഡൻ്റ് മുബീന ബീഗം, സി.ആർ.സി.കോ - ഒാർഡിനേറ്റർ ബീഗം എ. മുഫീദ, എൽ.പി.ഹെഡ്മിസ്ട്രസ് നബീസത്ത് ബീവി, യു.പി. ഹെഡ്മിസ്ട്രസ് ശ്രീജ.എം, രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ പങ്കെടുത്തു.അധ്യാപകനായ ടി. ഉബൈദ് ബോധവൽക്കരണ ക്ലാസ് നയിച്ചു.