 
റാന്നി : അത്തിക്കയം -മന്ദിരം- കടുമീൻചിറ റോഡുപണി ഇന്ന് ആരംഭിക്കും. വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു റോഡ‌്. പലപ്പോഴും ജനങ്ങൾ ഇറങ്ങി മണ്ണുവെട്ടിയിട്ടും മറ്റുമാണ് അപകടകരമായ കുഴികൾ അടച്ചിരുന്നുത്. മുമ്പ് ജില്ലാ പഞ്ചായത്താണ് റോഡ് നവീകരണം നടത്തിയിരുന്നത് . എന്നാൽ പ്രളയത്തിൽ വെള്ളം കയറിയ റോഡുകൾ നവീകരിക്കുന്നതിനായി തയ്യാറാക്കിയ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നടപടി ക്രമങ്ങൾ വൈകിയിരുന്നു. അത്തിക്കയം മുതൽ കടുമീൻചിറ വരെ 1.8 കിലോ മീറ്റർ ദൂരമാണ് പുനർ നിർമ്മിക്കുന്നത്. അത്തിക്കയം ഗുരു ക്ഷേത്രത്തിന് മുൻവശത്തെ കലുങ്ക് ഇളക്കി പുതിയത് നിർമ്മിക്കുന്ന ജോലികളാണ് ആദ്യം ആരംഭിക്കുന്നത്. തുടർന്ന് കടുമീൻചിറ ഭാഗത്തെ മൂന്ന് കലുങ്കുകളും പൊളിച്ചു പണിയും. ഇതിനു ശേഷം അത്തിക്കയം പഴയ ഷാപ്പിനോട് ചേർന്നുള്ള കൊച്ചുപാലം പൊളിച്ചു നിർമ്മിക്കും.