 
കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിലെ എസ്.എൻ കലാക്ഷേത്രത്തിന് വിജയദശമി ദിനത്തിൽ തുടക്കമായി. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റും സ്കൂൾ മാനേജരുമായ കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. കാസർകോട് ഡെപ്യുട്ടി കളക്‌ടർ നവീൻ ബാബു, കിഴക്കുപുറം എസ്. എൻ.ഡി. പി യോഗം കോളേജ് പ്രിൻസിപ്പൽ ഡോ.എം.എൻ.സുരേഷ്, കൊല്ലം ശ്രീനാരായണ വനിതാ കോളേജ് ലക്ചറർ ഡോ . ശിൽപ്പ ശശാങ്കൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, സ്കൂൾ സെക്രട്ടറി സി.എൻ.വിക്രമൻ, സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.പി സുന്ദരേശൻ, പി.കെ.പ്രസന്നകുമാർ, ജി.സോമനാഥൻ,സ്കൂൾ ബോർഡ് മെമ്പർ കെ.ആർ.സലീലനാഥ്, പ്രിൻസിപ്പൽ സിന്ധു പവിത്രൻ, യൂണിയൻ കൗൺസിലർ പി.വി രണേഷ്, പി.ടി.എ പ്രസിഡന്റ് ബെന്നി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിലെ കലാ അദ്ധ്യാപിക പി.കെ.രാജിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഡാൻസ്, സംഗീതം, ഇൻസ്ട്രമെന്റ് മ്യൂസിക് എന്നിവയിലാണ് പരിശീലനം നൽകുന്നത്.