കോഴഞ്ചേരി: എസ്.എഫ്.ഐ.,കെ.എസ്.യു വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിയും കെ.എസ്‌.​യു മല്ലപ്പുഴശേരി മണ്ഡലം പ്രസിഡന്റുമായ ജെബിൻ കുഴിക്കാലയ്ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ കോളേജിന് മുന്നിലായിരുന്നു സംഘർഷം. ജെബിനെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ പ്രചരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. കെ.എസ്‌​.യുവിന്റെ കൊടി തോരണങ്ങളും ഫ്‌ളക്‌സുകളും നശിപ്പിച്ചതായി ആരോപിച്ച് നേതാക്കൾ ആറന്മുള പൊലീസിൽ പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്‌​.യുവിന്റെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. കോഴഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് അമിത് ജേക്കബ് സുനിൽ അദ്ധ്യക്ഷത വഹിച്ചു.വിജു കോശി സൈമൺ,നേജോ മെഴുവേലി, സ്വപ്ന സുജിത്ത്, ആൽബിൻ വർഗീസ്, ജെഫിൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കെ .എസ്. യു ജില്ലാ പ്രസിഡന്റ് അൻസാർ മുഹമ്മദ്, ഡി.സി.സി അംഗം ലിബ ബിജി, ഷാജി കുഴിവേലി, മല്ലപ്പുഴശേരി പഞ്ചായത്ത് അംഗം ഷിബു കാഞ്ഞിക്കൽ,ഗോപാലകൃഷ്ണൻ നായർ എന്നിവർ ആശുപത്രിയിലെത്തി ജെബിനെ സന്ദർശിച്ചു.