
കീരുകുഴി: നോമ്പിഴി ഗവ.എൽ പി സ്‌കൂളിലെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എൻ.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി ജോൺ മുഖ്യ പ്രഭാഷണം നടത്തി .അടൂർ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ വേണുഗോപാൽ ക്ളാസെടുത്തു. കേശവ കുറുപ്പ്, പുരുഷോത്തമൻ, കെ.കുട്ടപ്പൻ , അനിൽകുമാർ, റെജി മാർക്കോസ്, മനോജ് ഐശ്വര്യ, പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, രാജേഷ്, എ. കെ.ഗോപാലൻ, എസ്. ജയന്തി, രാജശ്രീ ആർ കുറുപ്പ്, സുമലത എന്നിവർ പ്രസംഗിച്ചു.