villege
കടപ്ര ഫോമാ വില്ലേജ് ആർട്സ് സൊസൈറ്റിയുടെ വാർഷികവും ഓണാഘോഷവും യുവജന ക്ലബ്ബ് രൂപീകരണവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കടപ്രയിലെ ഫോമ വില്ലേജിൽ വെള്ളപ്പൊക്ക നിയന്ത്രണത്തിന് സംരക്ഷണഭിത്തി നിർമ്മിക്കാൻ 25 ലക്ഷം രൂപ ആദ്യഗഡുവായി അനുവദിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഫോമാ വില്ലേജിലെ ആർട്സ് സൊസൈറ്റിയുടെ മൂന്നാം വാർഷികവും ഓണാഘോഷവും യുവജന ക്ലബ് രൂപീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പമ്പ, മണിമല, അച്ചൻകോവിൽ നദികളുടെ സമീപപ്രദേശങ്ങളെ സംരക്ഷിക്കാൻ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമ്മിക്കാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ ഫോമാ വില്ലേജിനോട് ചേർന്നുള്ള നദികളിൽ അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിക്കാനാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ക്ലബ് പ്രസിഡന്റ് സുനിൽ കുമാർ എം.ജി. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റോ ആന്റണി എം.പി. സന്ദേശം നൽകി. എം.എൽ.എ.മാരായ ദലീമ ജോജോ, ജോബ് മൈക്കിൾ, പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ, പഞ്ചായത്ത് മെമ്പർമാരായ ഷാജി മാത്യു, സൂസമ്മ പൗലോസ്, ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, ശശിധരൻ നായർ, ആർ.വി.പി.ഷോളി, ചെറിയാൻ പോളച്ചിറയ്ക്കൽ, ഈപ്പൻ കുര്യൻ, ഗായകൻ സുധീപ് കുമാർ എന്നിവർ പ്രസംഗിച്ചു.