prestin
പ്രസ്റ്റിൻ

പത്തനംതിട്ട : തട്ടുകട നടത്തുന്ന സ്ത്രീയെയും മകനെയും മ‌ർദ്ദിച്ചപ്രതികളിൽ രണ്ട് പേരെ പിടികൂടി. ചൊവ്വാഴ്ച രാത്രി 10.45 ന് കുമ്പനാട്ടായിരുന്നു സംഭവം. ജംഗ്ഷനിൽ തട്ടുകട നടത്തുന്ന കുമ്പനാട് കരിപ്പുറത്തകണ്ടം കരിങ്കുറ്റിയിൽ ലിസി ജോയിക്കും (58) മകൻ അനീഷ് കുമാറിനുമാണ് മർദ്ദനമേറ്റത്. മുണ്ടമല പുല്ലേലിമല പുല്ലേലിൽ വീട്ടിൽ പ്രസ്റ്റീൻ രാജു (24), കോയിപ്രം കുറവൻകുഴി ആന്താരിമൺ ഓലിക്കുതാഴെതിൽ ശാരോൺ ഷാജി (22) എന്നിവരാണ് പിടിയിലായത്. ബൈക്കിൽ എത്തിയ പ്രതികൾ ഭക്ഷണം ചോദിച്ചപ്പോൾ തീർന്നുപോയെന്ന് പറഞ്ഞതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ അനൂപിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.