പഴകുളം: പഴകുളം കെ.വി.യു.പി സ്കൂളിന്റെയും പഴകുളം സനാതന ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിലുള്ള ഗാന്ധിജയന്തി ആഘോഷത്തിന്റെ സമാപന സമ്മേളനം ഇന്ന് ഉച്ചക്ക് 2 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് ഡോ. പഴകുളംസുഭാഷ് അദ്ധൃക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ജയൻ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ, പന്തളം എസ്. എച്ച്. ഒ എസ്.ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് സുഭാഷ് ബാബു, സ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്.വന്ദന പ്രോഗ്രാം കോർഡിനേറ്റർ കെ.എസ് ജയരാജ് തുടങ്ങിയവർ പങ്കെടുക്കും.