തിരുവല്ല: പത്തനംതിട്ട ഡയറ്റ് മുൻപ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ.ആർ.വിജയമോഹനൻ രചിച്ച 'സ്കൂൾ വിദ്യാഭ്യാസം മാറേണ്ട പ്രവണതകൾ' എന്ന ഗ്രന്ഥം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഫ്രാൻസിസ് വി.ആന്റണി പുസ്തകം ഏറ്റുവാങ്ങി.സമഗ്രശിക്ഷാ കേരളയുടെ സംസ്ഥാന പ്രോഗ്രാം ഓഫീസർ ബി.ഷാജി അദ്ധ്യക്ഷനായി. പാഠ്യപദ്ധതി പരിഷ്കരണക്കമ്മിറ്റി മുൻഅംഗം ഡോ.ടി.പി.കലാധരൻ പുസ്തകം പരിചയപ്പെടുത്തി.പുരോഗമന കലാസാഹിത്യസംഘം ജില്ലാപ്രസിഡന്റ് അഡ്വ.സുധീഷ് വെൺപാല, ഡി.ഇ.ഒ പി.ആർ.പ്രസീന, എസ്.എസ്.കെ. ജില്ലാപ്രോജക്ട് കോർഡിനേറ്റർ ലെജു പി.തോമസ്, ആസാദ് നഗർ റസി.അസോസിയേഷൻ സെക്രട്ടറി സന്തോഷ് അഞ്ചേരിൽ, കെ.എസ്.ടി.എ. ജില്ലാസെക്രട്ടറി ബിനുജേക്കബ് നൈനാൻ,എ.ഇ.ഒ. മിനികുമാരി,മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് ടി.എ.റെജികുമാർ, കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാപ്രസിഡന്റ് ജോൺ ജോയി,പരിഷത്ത് മേഖലാ സെക്രട്ടറി ബെന്നി മാത്യു, എ.കെ.എസ്.ടി.യു സംസ്ഥാന അക്കാദമിക് കൗൺസിൽ കൺവീനർ ഡോ.അജിത് ആർ.പിള്ള എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകർത്താവ് ഡോ.ആർ.വിജയമോഹനൻ ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡംഗം,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വിഷയസമിതി ജില്ലാ കൺവീനർ,ജില്ലാ ആസൂത്രണസമിതി വിദ്യാഭ്യാസ ഉപസമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.