ചെങ്ങന്നൂർ: കടയിക്കാട് നല്ലവീട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ അഞ്ചാമത് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. കുമ്പിക്കോട്ട് മഠം വിഷ്ണു തിരുമേനി യജ്ഞാചാര്യനും ചെങ്ങന്നൂർ അജീഷ്, മല്ലപ്പളളി ഹരികൃഷ്ണൻ, ശൂരനാട് സുനിൽ എന്നിവർ യജ്ഞപൗരാണികരുമാണ്. എല്ലാ ദിവസവും ഹരിനാമകീർത്തനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ, ഭാഗവതപാരായണം,അന്നദാനം, പ്രഭാഷണം, ദീപാരാധന സമൂഹ പ്രാർത്ഥന എന്നിവ നടക്കും. സമാപന ദിനമായ 11ന് പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ വൈകിട്ട് 3ന് അവഭൃതസ്‌നാനഘോഷയാത്ര നടക്കും.