തിരുവല്ല: റെഡ്ക്രോസ് സൊസൈറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും എക്സൈസ് വകുപ്പ് "വിമുക്തി " യുടെയും സഹകരണത്തോടെ താലൂക്കിലെ ഹൈസ്കൂൾ - ഹയർസെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് വള്ളംകുളം നാഷണൽ ഹൈസ്കൂൾ അങ്കണത്തിൽ നടക്കും. ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്യും.