തിരുവല്ല: ഗാന്ധി- ജെ.പി - ലോഹ്യ പക്ഷാചരണത്തോടനുബന്ധിച്ച് ജനതാദൾ (എസ് )ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രണ്ടിന് തിരുവല്ല വൈ.എം.സി.എ ഹാളിൽ 'മതേതരത്വം നേരിടുന്ന വെല്ലുവിളികൾ'' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ്‌ അലക്സ്‌ കണ്ണമല അദ്ധ്യക്ഷനാകും.