ചെങ്ങന്നൂർ: അങ്ങാടിക്കൽ എസ്.സി.ആർ.വി ടി.ടി.ഐയിൽ നടത്തിയ ലഹരിവിരുദ്ധ ദിനാചരണം സ്‌കൂൾ മാനേജർ കെ.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാപകൻ വി.സുരേഷ് അദ്ധ്യക്ഷതവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശുഭാചന്ദ്രൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ രേഖ എൽ.പി, എം.കെ. മനോജ്, എൽസ കെ.തോമസ്, പ്രിയേഷ്.ബി എന്നിവർ പ്രസംഗിച്ചു.