accident
അപകടത്തിൽപ്പെട്ട കാർ

തിരുവല്ല: അനൂപ് ജേക്കബ് എം.എൽ.എ സഞ്ചരിച്ച കാർ എം.സി. റോഡിലെ കുറ്റൂർ ആറാട്ടുകടവിൽ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു എം.എൽ.എ. ഇന്നലെ രാവിലെ എട്ടിന് എം.സി.റോഡിൽ കുറ്റൂരിന് സമീപമായിരുന്നു അപകടം. മുന്നിൽ പോവുകയായിരുന്ന കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു . ആർക്കും പരിക്കില്ല. എം.എൽ.എ. മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.