winner-
ദേശീയ ഗെയിംസിൽ തുഴച്ചിലിൽ സ്വർണ്ണം നേടിയ ഐരവൺ സ്വദേശി അർച്ചയ്ക്ക് നാട്ടുകാർ നൽകിയ സ്വീകരണം

കോന്നി: ദേശീയ ഗെയിംസിൽ തുഴച്ചിലിൽ (റോവിംഗ് ) മത്സരത്തിൽ സ്വർണ്ണമെഡലും രണ്ട് പേർ അടങ്ങുന്ന ടീം മത്സരത്തിൽ വെള്ളി മെഡലും നേടിയ ഐരവൺ സ്വദേശി അജിയുടെയും
ജയകുമാരിയുടെയും മകൾ ആർച്ചയ്ക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സ്വീകരണം നൽകി. പഞ്ചായത്ത് അംഗം ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ, ജി.വിൽസൺ പി.എസ് വിനോദ് കുമാർ, വിജയ വിത്സൻ, മിനി വിനോദ്, പ്രകാശ് തൊട്ടലിൽ, മിനി വർഗീസ്, ഷെറീഫ്, കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.