പന്തളം : കുരമ്പാല സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. പന്തളം പൊലീസ് സ്റ്റേഷൻ ഭാഗത്തുനിന്നും ആരംഭിച്ച റാലി പന്തളം സർക്കിൾ ഇൻസ്‌പെക്ടർ എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അച്ചൻ കുഞ്ഞ് ജോൺ ,സ്‌കൂൾ പ്രിൻസിപ്പൽ, ആനന്ദക്കുട്ടൻ ഉണ്ണിത്താൻ,പി.ടി.എ കമ്മിറ്റി അംഗം രാജേഷ് ടി.കെ.എന്നിവർ നേതൃത്വം നൽകി.സ്‌കൂൾ മാനേജർ ഫാദർ പി.സി തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി.സ്‌കൂൾ സെക്രട്ടറി എം.സി ജോസ്, ലീന, ശ്രീരേഖ, ജോഷിൻ,വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.