പത്തനംതിട്ട: പ്ലാവിനങ്ങളുടെ ജൈവവൈവിദ്ധ്യ വിവരശേഖരണത്തിന് കേരള കാർഷിക സർവകലാശാലയുടെ കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം നടപടി തുടങ്ങി. ചക്കയുടെ വിവിധ നാടൻ ഇനങ്ങൾ കണ്ടെത്താനും അവ സംരക്ഷിക്കുവാനം കൊല്ലം സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കർഷക പങ്കാളിത്തത്തോടു കൂടിയുള്ള ഈ ഗവേഷണ പദ്ധതിയിലേക്കായി കാലം തെറ്റി (സെപ്തംബർ മുതൽ നവംബർ വരെ)യോ അല്ലെങ്കിൽ വർഷം മുഴുവനുമോ കായ്ക്കുന്ന പ്ലാവിനങ്ങളുള്ള ജില്ലയിലെ കർഷകർ 8137840196 എന്ന വാട്‌സാപ്പ് നമ്പരിൽ അറിയിക്കണം.