പത്തനംതിട്ട : പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപകരുടെ ബഹളം. പോസ്റ്റ് ഒാഫീസ് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചവർക്കാണ് പണം തിരികെ ലഭിക്കാത്തത്. പൊലീസ് എത്തി ശാന്തമാക്കി. ജീവനക്കാർ ഓഫീസ് പൂട്ടി മടങ്ങി.
കഴിഞ്ഞ അഞ്ച് മാസമായി പണം തിരികെ ആ്വശ്യപ്പെട്ട് നിക്ഷേപകർ ഓഫീസ് കയറിയിറങ്ങുകയാണ്. ലക്ഷങ്ങളുടെ ചിട്ടിയിൽ ചേർന്ന് പണം നിക്ഷേപിച്ചവരുമുണ്ട്. പണം തിരികെ കിട്ടാത്തത് സംബന്ധിച്ച് നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും തീരുമാനമുണ്ടായില്ലന്ന് നിക്ഷേപകർ പറഞ്ഞു.