mm

കോന്നി: ജില്ലാ വൃവസായ വികസന കേന്ദ്രം, കോന്നി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ സംരംഭകത്വ ബോധവത്കരണ സെമിനാറും ശില്പശാലയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നീതു ചാർളി അദ്ധ്യക്ഷത വഹിച്ചു. തുളസിമണിയമ്മ, വർഗീസ് ബേബി, ബി. ഡി.ഒ പി.താര, വ്യവസായ വികസന ഓഫീസർ ജെ.ജ്യോതി, ഉപജില്ലാ വ്യവസായ ഓഫീസർ ബി.രതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.