 
മല്ലപ്പള്ളി : പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നറിയിപ്പ് ബോർഡും മറികടന്ന് എത്തിയ ഭാരം കയറ്റിയ ടിപ്പർ ലോറികൾ പഞ്ചയത്തംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. എഴുമറ്റൂർ പഞ്ചായത്ത് 14-ാം വാർഡിൽ കിളിയൻ കാവ് - പുറ്റത്താനി റോഡിൽ പഞ്ചായത്ത് അംഗം കൃഷ്ണകുമാർ മുളപ്പോണിന്റെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്. തുടർന്ന് ഇവരെ മുന്നറിയിപ്പ് നല്കി പറഞ്ഞയച്ചു. ഈ ഭാഗങ്ങളിലെ റോഡും ,കലുങ്കും തകർച്ചയുടെ വക്കിലാണ്. 2020-21 സാമ്പത്തിക വർഷം 10 ലക്ഷം രൂപയുടെ റീ ടാറിംഗും മൂന്നുവർഷം മുമ്പ് അഞ്ചു ലക്ഷം രൂപ മുടക്കി സമീപന പാതയുടെ ഐറിഷിഗും നടത്തിയിരുന്നു.