കോന്നി: കൊക്കാത്തോട് കെ.എസ്.ആർ.ടി.സി ബസ് സർവീസിന്റെ സമയം പുനഃക്രമീകരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടീലിനെ തുടർന്നാണ് ബസ് സർവീസിന്റെ രാവിലത്തെ കോന്നിയിൽ നിന്നുള്ള സമയം പുനഃക്രമീകരിച്ചത്. കൊക്കാത്തോട് ഗവ.ഹൈസ്കൂളിലെ പ്രധാനദ്ധ്യാപിക നൽകിയ പരാതിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ട്രൻസ്‌പോർട്ട് ഓഫീസറോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ 9 :30ന് കോന്നിയിൽ നിന്ന് സർവീസ് നടത്തി കൊണ്ടിരുന്ന ബസ് 8 :45ന് സർവീസ് മാറ്റുകയായിരുന്നു. വനാന്തര ഗ്രാമമായ കൊക്കത്തോട്ടിലെ അപ്പൂപ്പൻതോട്, കോട്ടംപാറ, നീരമക്കുളം, ഒരേക്കർ, അള്ളുങ്കൽ, കാട്ടാത്തി, എസ്.എൻ.ഡി.പി ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഈ ബസ് സർവീസിനെയാണ്‌ ആശ്രയിക്കുന്നത്. 8.45നും 11.40 നും 2: 20നും 5.30നും കോന്നിയിൽ നിന്നും കൊക്കാത്തോട്ടിലേക്ക് കെ.എസ്.ആർ ടി.സി ബസ് സർവീസ് ഉണ്ട്.