തിരുവല്ല: നബിദിനത്തോടനുബന്ധിച്ച്‌ തിരുവല്ല മുസ്ലിം ജമാഅത്തും തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ദഫ്മുട്ട് മത്സരം നടത്തി. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. മുത്തൂർ ജുമാ മസ്ജിദ് ഇമാം അൽ ഹഫീസ് മുഹമ്മദ് നൗഫൽ അൽ ഹുസ്‌നി, യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ കൂറിലോസ്, യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ പി.എഫ്, ജോളി സിൽക്‌സ് അസി.മാനേജർ വിജയ് പോൾ, ജോയ്ആലുക്കാസ് അസി.മാനേജർ രാകേഷ്.പി എന്നിവർ പ്രസംഗിച്ചു.