പത്തനംതിട്ട: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം 10 , 11,12 തീയതികളിൽ കോഴഞ്ചേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ന്‌ വൈകിട്ട് 4 ന് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി സി. എസ്. സുജാത ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ലസിത നായർ അദ്ധ്യക്ഷത വഹിക്കും. 11 ന് രാവിലെ 10 ന് ചരൽകുന്നിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സൂസൻകോടി ഉദ്ഘാടനം ചെയ്യും. ദേശീയ ജോയിന്റ്‌ സെക്രട്ടറി എൻ. സുകന്യ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ പ്രവർത്തന റിപ്പോർട്ടുംഅവതരിപ്പിക്കും. പി.കെ. ശ്രീമതി, കെ. എസ്. സലീഖ, ഇ. പത്മാവതി, രമാ മോഹൻ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള പതാക, കൊടിമര ജാഥകൾ 9 ന് നടക്കും. വിവിധകേന്ദ്രങ്ങളിലെ സ്വീകരണത്തിന്‌ ശേഷം ജാഥകൾ തെക്കേമലയിൽ ഒത്തുചേരും. ടൗൺചുറ്റി പൊതുസമ്മേളന നഗറിൽ എത്തും. സ്വാഗതസംഘം ചെയർമാൻ ടി. വി. സ്റ്റാലിൻ പതാക ഉയർത്തും. സമ്മേളനത്തിൽ 278 പ്രതിനിധികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാസെക്രട്ടറി കോമളം അനിരുദ്ധൻ , പ്രസിഡന്റ് ലസിത നായർ, സംസ്ഥാന എക്സിക്യൂട്ടീവ് എസ്. നിർമ്മലാദേവി എന്നിവർ പങ്കെടുത്തു.