തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സംസ്ഥാനതലത്തിൽ നടത്തിയ ഗാന്ധിസ്മൃതി ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനം ഇന്ന് രണ്ടിന് തിരുവല്ല വൈ.എം.സി.എ ഹാളിൽ നടക്കും. ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ് സമ്മാനദാനം നിർവഹിക്കും. ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ മുഖ്യപ്രഭാഷണം നടത്തും. മത്സരത്തിൽ ലക്ഷ്മിപ്രിയ വി (നേതാജി ഹയർസെക്കൻഡറി സ്കൂൾ, പ്രമാടം), ആർദ്ര വേണുഗോപാൽ (എം.ജി.എം.ഹയർസെക്കൻഡറി സ്കൂൾ, തിരുവല്ല), ഇനിയ എ (ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ,കോട്ടയം) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.