കിളിവയൽ : പുതുശേരിഭാഗം മായയക്ഷികാവ് ദേവീ ക്ഷേത്രത്തിലെ അലങ്കാരഗോപുര സമർപ്പണം ഇന്ന് രാവിലെ 10നും 11നും ഇടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിക്കും. തുടർന്ന് സമർപ്പണ പൂജ, കലശാഭിഷേകം, അന്നദാനം എന്നീ ചടങ്ങുകൾ നടക്കും.ദേവസ്വം ബോർഡിന്റെയും ക്ഷേത്രോപദേശക സമിതിയുടേയും നേതൃത്വത്തിലാണ് എം.സി റോഡിന് അഭിമുഖമായി അലങ്കാരഗോപുരം നിർമ്മിച്ചത്.