ചെങ്ങന്നൂർ: ചെങ്ങന്നൂർ റോട്ടറി ക്‌ളബിന്റെ ആഭിമുഖ്യത്തിൽ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങന്നൂർ, വെണ്മണി, പാണ്ടനാട്, കൊല്ലകടവ്, ഇടയാൻമുള എന്നീ സ്ഥലങ്ങളിലെ 10 സ്‌കൂളുകള പങ്കെടുപ്പിച്ച് 11 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്ന് ചെങ്ങന്നൂർ റോട്ടറി ക്ലബ് പ്രസിഡന്റ് ഷാജി ജോൺ മണ്ണിൽ പറഞ്ഞു. പുഷ്പഗിരി മെഡിക്കൽ കോളേജ്, പൊലീസ്, എക്‌സൈസ് ഡിപ്പാർട്ട് മെന്റുകളുടെ സഹകരണത്തോടെ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള 700 കുട്ടികളുടെ കണ്ണ്, ചെവി, പല്ല്, മനശാസ്ത്രം എന്നിവയുടെ രോഗനിർണയവും തുടർ പരിശോധനകളും സൗജന്യമായി നടത്തും. പരിണയം പദ്ധതിയുമായി ബന്ധപ്പെട്ട് അംഗ പരിമിതരുടെ (ബധിരർ, മൂകർ, ചെവി കേൾക്കാത്തവർ) കുട്ടികളുടെ വിവാഹം ഫെബ്രുവരി 20ന് ആലപ്പുഴയിൽ നടത്തും. വധൂവരൻമാർക്ക് ധനസഹായം (50 ദമ്പതികൾക്ക്) നൽകും. ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന അർബുദ രോഗികളെ റോട്ടറി ക്ലബ് അമൃതാ ആശുപത്രിയുമായി ചേർന്ന് സൗജന്യ ചികിത്സ നൽകും. അർഹരായവർ റോട്ടറി ഭാരവാഹികളുമായി ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ ട്രഷറാർ ഐപ്പ് സഖറിയായും പങ്കെടുത്തു.