അടൂർ : പറക്കോട് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണടിയിൽ നടക്കുന്ന ക്ഷീരസംഗമത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി മണിയമ്മ ഉദ്ഘാടനം ചെയ്തു. മുണ്ടപ്പള്ളിതോമസ് അദ്ധ്യക്ഷതവഹിച്ചു. റോഷൻ ജേക്കബ്, എസ്. രാധാകൃഷ്ണൻ, പ്രസന്നകുമാരി, വി. എസ്. വിഷ്ണു, മോഹൻകുമാർ, എസ്. സിന്ധു, വിനോദ് തുണ്ടത്തിൽ, രാജേഷ് ചെറുകുന്നം, എം. കെ. വർഗീസ്, രാജേഷ് മണക്കാല, സുരഭില മോഹൻ, ആർ. രാജേന്ദ്രകുറുപ്പ്, വർഗീസ് കെ. ജയിംസ്. എം. കെ. കോശി, വിജയകുമാർ, ആർ.ദിനേശൻ എന്നിവർ പ്രസംഗിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള ചെയർമാനും മണ്ണടി ക്ഷീരസംഘം പ്രസിഡന്റ് സോമരാജൻ ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘമാണ് രൂപീകരിച്ചത്.