photo

തെങ്ങുംകാവ് : ഗവ.എൽ പി സ്‌കൂളിൽ സ്‌പെഷ്യൽ അസംബ്ലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശത്തിന് ശേഷമായിരുന്നു പ്രതിജ്ഞയെടുക്കൽ.വിദ്യാർത്ഥി പ്രതിനിധി ശങ്കരി സുമേഷ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റ് ജി.വിജയകുമാർ, പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ്, അദ്ധ്യാപകരായ കവിതാ പീതാംബരൻ, ഷെറിൻ അലോഷ്യസ്, എം.എൻ. വിലാസിനി എന്നിവർ നേതൃത്വം നൽകി രക്ഷിതാക്കൾ, കച്ചവടക്കാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, വൈദ്യുതി ജീവനക്കാർ എന്നിവർ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒപ്പം പരിപാടിയിൽ പങ്കെടുത്തു.