പന്തളം: കുളനട ടൗൺ ക്ലബിന്റെ 25-ാം വാർഷികവും അഖില കേരള ഫുട്‌ബാൾ ഫെസ്റ്റും കുളനട പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂൾ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ 10 മുതൽ 13 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.10 ന് വൈകിട്ട് 6ന് നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി.എസ്. ബിജിദേവ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ മുഖ്യാതിഥിയായിരിക്കും. സിനിമാതാരം ഉല്ലാസ് പന്തളം പ്രതിഭകളെ ആദരിക്കും. .7 30ന് എഫ്. സി. വള്ളിക്കാവ് ,യുവശക്തി വെട്ടിയാർ,. ചലഞ്ചേഴ്‌സ് റാന്നി ,കൈരളി ചെറുകുന്നം എന്നിവരുടെ മത്സരം നടക്കും. യുവജനക്ഷേമ ബോർഡ് ജില്ലാ കോഓർഡിനേറ്റർ വിപിൻ എബ്രഹാം ,പന്തളം എസ്.എച്ച്.ഒ.എസ്. ശ്രീകുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും. 11 ന് വൈകിട്ട് 7ന് എഫ്.സി. പൻമനയും വെർട്ടി ഗോ എഫ് . സി കോട്ടയവും ബൊക്കാ ജൂനിയേഴ്‌സ് ചങ്ങനാശേരിയും ടൗൺ ക്ലബ് കുളനടയും തമ്മിൽ മത്സരം, പത്തനംതിട്ട ഡി.വൈ.എസ്.പി. എസ്. നന്ദകുമാർ, റിട്ട. ഡി വൈ.എസ്.പി.റ്റി.എൻ ആനന്ദൻ എന്നിവർ മുഖ്യാതിഥികളാകും.12ന് വൈകിട്ട് 7ന് സെമിഫൈനൽ. അഡ്വ.എ.സി. ഈപ്പൻ, റിറ്റോ പി.തങ്കച്ചൻ, എന്നിവർ മുഖ്യാതിഥികളായിരിക്കും .13ന് വൈകിട്ട് 7ന് സൗഹൃദമത്സരം, ടൗൺ ക്ലബ് കുളനട ,സെവൻസ് ചെങ്ങന്നൂർ. തുടർന്ന് ഫൈനൽ മത്സരം. കുളനട മെഡിക്കൽ ട്രസ്റ്റ് ചെയർമാൻ ഡോ.ജി.വിജയകുമാർ മുഖ്യതിഥിയാകും. 8 ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ലിജു ജേക്കബ് അദ്ധ്യക്ഷതവഹിക്കും. ഹയർസെക്കൻഡറി വിഭാഗം മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി. എ സാജുദ്ദീൻ മുഖ്യാതിഥിയായിരിക്കും. സ്‌പോർട്‌സ് കൗൺസിൽ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പി .കെ .അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തുമെന്ന് ചെയർമാൻ സി. എസ്. ബിജിദേവ്, ജനറൽ കൺവീനർ എൻ. സി മനോജ് ,ട്രഷറർ റ്റി.ആർ. സനിൽകുമാർ, മീഡിയ കമ്മറ്റി ചെയർമാൻ ഷാജി എന്നിവർ അറിയിച്ചു.