പന്തളം: കുരമ്പാലയിൽ കെ.ഐ.പി കനാലിന് താഴെ കാർഷിക വിപണിയും കായികവിനോദങ്ങളും നടക്കുന്ന സ്ഥലത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ശൗചാലയം നിർമ്മിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് നഗരസഭയിലെ യു.ഡി എഫ് അംഗങ്ങളായ കെ. ആർ.വിജയകുമാർ.കെ.ആർ.രവി, പന്തളം മഹേഷ് ,സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.