 
റാന്നി : ഈട്ടിച്ചുവട് എബെനെസർ സ്കൂളിൽ ലഹരി വിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. റാന്നി പൊലീസ് ഇൻസ്‌പെക്ടർ എം.ആർ സുരേഷ് നേതൃത്വം നൽകി. പാലിയേറ്റിവ് കെയർ വൈസ് പ്രസിഡന്റ് ഫാ.ബിജു എ.എസ് ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് ജോജി പുതുവൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ.സി. സിബിച്ചൻ, ജനമൈത്രി ബീറ്റ് ഓഫീസർ ആശ്വധീഷ് , മായ എന്നിവർ പ്രസംഗിച്ചു.