ചെങ്ങന്നൂർ: വെണ്മണി മുസ്ലിം ജമാ-അത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി നബിദിന സമ്മേളനം 9ന് നടക്കും. വൈകിട്ട് 3.30ന് നടക്കുന്ന സമ്മേളനം ഹൈക്കോടതി ജഡ്ജ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. ജമാ-അത്ത് പ്രസിഡന്റ് അഡ്വ. കെ.എ. സജീവ് അദ്ധ്യക്ഷത വഹിക്കും.
കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദേശം നൽകും. സജി ചെറിയാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പി.എസ്.സി പരിശീലന ക്ലാസുകളുടെ ഉദ്ഘാടനവും ഇമാമിനെ ആദരിക്കലും പി.എസ്.സി അംഗം അഡ്വ. സി. ജയചന്ദ്രൻ നിർവഹിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, എം.ബി.ബി.എസ് പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെയും യുവഗായകൻ അശ്വിൻ പ്രകാശിനെയും ആദരിക്കും. ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പാർവതി എസ്.ആർ, മാവേലിക്കര എ.പി.പി സോളമൻ.എസ്, ഡിവൈ.എസ്.പി ഡോ. ആർ ജോസ്, യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ജയിംസ് ശാമുവേൽ എന്നിവർ പ്രസംഗിക്കും.
ഇന്ന് രാത്രി 7ന് മതപ്രഭാഷണം വെണ്മണി ഇമാം മൂസതങ്ങൾ നടത്തുമെന്ന് ജമാ അത്ത് പ്രസിഡന്റ് അഡ്വ. കെ.എ സജീവ്, സെക്രട്ടറി ഹസൻകുട്ടി റാവുത്തർ, കൺവീനർ ഷെഫിൻ ഷെറീഫ് എന്നിവർ അറിയിച്ചു.