റാന്നി : പെരുനാട് സ്വദേശിയായ ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായ പെരുനാട് പഞ്ചായത്ത് പ്രസിഡന്റിനും വാർഡ് മെമ്പർക്കുമൊപ്പം പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ച് ബി.ജെ.പി അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ ഉദ്ഘാടനം ചെയ്തു. മഞ്ജു പ്രമോദ് , സോമസുന്ദരൻ പിള്ള, അനീഷ്, ശ്യാം നാറണംതോട്, അജിതാ റാണി എന്നിവർ പ്രസംഗിച്ചു