കോന്നി : റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെയും സ്കൂൾ ജാഗ്രതാ സമിതിയുടെയും ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എഴുത്തുകാരനും പത്രപ്രവർത്തകനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രീത് ഭാസ്കർ ക്ലാസുകൾ നയിച്ചു. സ്കൂൾ മാനേജർ എൻ.മനോജ്, പി.ടി.എ പ്രസിഡന്റ് മനോജ് പുളിവേലിൽ, പ്രിൻസിപ്പൽ സുനിൽ.ആർ, ടീച്ചർ ഇൻ ചാർജ് ലീന കെ.എസ് ,ട്രസ്റ്റ് പ്രതിനിധി എസ്.സന്തോഷ് കുമാർ, സുരേഷ് സി.ഡി, ഷിനി, സജിനി ഗോപിനാഥ്, സ്റ്റാഫ് സെക്രട്ടറി ആർ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു