പത്തനംതിട്ട : വന്യജീവി ഫോട്ടോഗ്രാഫർ ബെന്നി അജന്തയുടെ ഫോട്ടോ പ്രദർശനം പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ ആരംഭിച്ചു. പ്രസ് ക്ലബ് ലൈബ്രറിയും പത്തനംതിട്ട വൈ.എം.സി.എയും സംയുക്തമായി സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ഇന്നും തുടരും.
അടിക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ, പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ, പ്രസ് ക്ലബ് ലൈബ്രറി പ്രസിഡന്റ് ജി. വിശാഖൻ, പ്രസ് ക്ലബ് സെക്രട്ടറി എ. ബിജു എന്നിവർ പ്രസംഗിച്ചു.