പ്രക്കാനം: കാളീഘട്ട് തപസ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ വാർഷികവും 28-ാം ഓണാഘോഷ പരിപാടികളും ഇന്ന് തപസ്യ നഗറിൽ നടക്കും.
രാവിലെ 7ന് പതാക ഉയർത്തൽ, 8ന് അത്തപ്പൂക്കള മത്സരം, 1.30 മുതൽ വടംവലി , വൈകിട്ട് 6.30 ന് സാംസ്കാരിക സമ്മേളനം. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ, 7.30 ന് ശിവപാർവതി ബാലഗോകുലം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 8.30 ന് തപസ്യ അവതരിപ്പിക്കുന്ന കലോപഹാരം .