 
കോന്നി: ഗന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കൂടൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ കൂടൽ പൊലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി വൃക്ഷതൈകൾ നട്ടു.എസ് എച്ച് ഒ.ജി. പുഷപകുമാർ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്‌പെക്ടർ കെ.ബ്രിജേഷ്, ഗാന്ധി ജയന്തി സന്ദേശം നൽകി. എ.എസ്.ജെ ബിജു കെ.പി, പി.ടി.എ പ്രസിഡന്റ് ആർ.ശാന്തൻ, എസ്.എം.സി ചെയർമാൻ സന്തോഷ്‌കുമാർ, എസ്.എം.സി മെമ്പർ അജിത്, എൻ.എസ്.എസ് പ്രോഗ്രാം കോ - ഓർഡിനേറ്റർ കൃഷ്ണവേണി എന്നിവർ നേതൃത്വം നൽകി.