1
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആലുംമൂട് കെവി യുപി സ്കൂളിൽ ഗാന്ധിജിയുടെ ആത്മകഥ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കുട്ടികൾക്ക് നൽകുന്നു

പഴകുളം:പഴകുളം കെ.വി.യു.പി. സ്കൂളും, സനാതന ഗ്രന്ഥശാലയും സംയുക്തമായി 'ഗാന്ധിജിയെ അറിയാൻ' പരിപാടിയോടെ ഗാന്ധിജയന്തി വാരാഘോഷ സമാപനം നടത്തി. ഒക്ടോബർ 2 ന് തുടങ്ങിയ ജയന്തി വാരാഘോഷം കെ.വി.യു.പി സ്കൂളിലെ 102 കുട്ടികൾക്ക് ബാപ്പുവിന്റെ ആത്മ കഥയായ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ ( മലയാളം) സൗജന്യമായി നൽകിയാണ് സമാപിച്ചത്. സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സനാതന ഗ്രന്ഥശാല പ്രസിഡന്റ് ഡോ. പഴകുളംസുഭാഷ് അദ്ധ്യാക്ഷത വഹിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ എന്റെ എഴുത്തുപെട്ടി എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സുഭാഷ് ബാബു. സ്കൂൾ പി.ടി.എ പ്രസിഡന്റ് , വി.എസ്.വന്ദന ഹെഡ്മിസ്ട്രസ് പ്രോഗ്രാം കോർഡിനേറ്റർ കെ.എസ്.ജയരാജ് ഗ്രന്ഥശാലാ കമ്മിറ്റി അംഗങ്ങളായ എ.ഷാജഹാൻ, പഴകുളം മുരളി, അദ്ധ്യാപിക കവിതാ മുരളി എന്നിവർ സംസാരിച്ചു.