ചെങ്ങന്നൂർ: നഗരത്തിലെ പ്രധാന റോഡായ നന്ദാവനം-എൻജിനീയറിംഗ് കോളേജ് റോഡ് പുനരുദ്ധാരണം ഇഴഞ്ഞ് നീങ്ങുന്നത് എം.എൽ.എയും, നഗരസഭയും തമ്മിലുള്ള ഒത്തുകളിയെന്ന് ബി.ജെ.പി.ചെങ്ങന്നൂർ മണ്ഡല നേതൃയോഗം ആരോപിച്ചു. ആയിരക്കണക്കിന് ജനങ്ങൾ സഞ്ചരിക്കുന്ന റോഡിന്റെ പ്രശ്‌നം പരിഹരിക്കാൻ ഉടൻ സർവകക്ഷി യോഗം വിളിച്ച് നടപടിയെടുക്കണം. നേതൃയോഗം ബി.ജെ.പി ദക്ഷിണമേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സ്വകാര്യവ്യക്തികൾ ഉൾപ്പെടെ കോടികണക്കിന് രൂപയുടെ സ്ഥലം വിട്ട് നൽകിയിട്ടും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ എം.എൽ.എയും, നഗരസഭയും ജനങ്ങളെ വെല്ലുവിളിയാണ്. റോഡു നിർമ്മാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സജു ഇടക്കല്ലിൽ, ഡോ.ഗീതാ അനിൽ കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, രശ്മി സുഭാഷ്, ഭാരവാഹികളായ പി.ബി അഭിലാഷ്, എസ്.വി പ്രസാദ്, മനോഹരൻ മണക്കാല, വിനിജ സുനിൽ, വനജ ദേവി, സുഷമ ശ്രീകുമാർ, കെ.ജി മനോജ് കുമാർ, പി.എ നാരായണൻ, വിശാൽ പാണ്ടനാട്, ഷൈലജ രഘുറാം എന്നിവർ പ്രസംഗിച്ചു.